മംഗളൂരു-ബംഗളൂരു ദേശീയപാതയിൽ വൻ അപകടം; അഞ്ചുപേർ മരിച്ചു
മാണ്ഡ്യ: ബെംഗളൂരു-മംഗലാപുരം ദേശീയപാതയിൽ നാഗതിഹള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അഞ്ച് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.
ബാംഗ്ലൂരിൽ വിവാഹ ചടങ്ങുകൾ അവസാനിപ്പിച്ച് ഹാസൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഹൈവേ ഡിവൈഡിംഗ് ക്രോസിൽ വെച്ച് നിയന്ത്രണം വിട്ട് ഹാസനിൽനിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
സംഭവത്തിൽ രണ്ട് കാറുകളിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അഞ്ച് പേരുടെയും മൃതദേഹങ്ങൾ ബെല്ലൂരിനടുത്തുള്ള ആദിചുഞ്ചനഗിരി ആശുപത്രിയിലെ മോർച്ചറിയിലും പരിക്കേറ്റവരെ ബെള്ളൂർ ക്രോസിലെ ബിജിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥലത്തേക്ക് എസ്പി എൻ. യതീഷ്, ഡിവൈഎസ്പി ലക്ഷ്മിനാരായണ പ്രസാദ്, സിപിഐ സുധാകർ എന്നിവർ പൊലീസും സന്ദർശിച്ചു.